Thursday, March 26, 2020

മലയാളം

ലോക്ക്ഡൗൺ കാലത്തെ മാനസികാരോഗ്യം; നിങ്ങളുടെയും കുടുംബത്തിന്റെയും 

ഇന്ത്യ 21 ദിവസത്തേക്ക് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും മാനസികാരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്..

1. ഒരു ദിനചര്യാ ക്രമം ഉണ്ടാക്കുക:-
ഉണരുന്നതിന് ഒരു സമയം നിശ്ചയിക്കുക , വ്യായാമങ്ങൾ ചെയ്യുക , യോഗ ചെയ്യുക , പ്രാർത്ഥിക്കുക , നല്ല രീതിയിൽ ഭക്ഷണം കഴിക്കുക ഇതിനിടയിൽ കളിക്കാനും മറ്റു വിനോദ പരിപാടികൾക്കും കൂടി സമയം കണ്ടുപിടിക്കാൻ മറക്കരുത്.


2. ടെക്നോളജി:-
മാനസീക പിരിമുറുക്കം കുറയ്ക്കാൻ അൽപ്പനേരം സാമൂഹിക മാധ്യമങ്ങളിലും, വാർത്ത വായനയ്ക്കും ഒക്കെയായി സമയം ചെലവിടാം

3.നല്ല  ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുക:-
വീഡിയോ കോളിലൂടെയും  ഫോണിലൂടെയും നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരും ആയി ബന്ധം പുലർത്തുക


4.നന്നായി ഭക്ഷണം കഴിക്കുക-
ആരോഗ്യപ്രദമായ ഭക്ഷണ ക്രമീകരണങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക അവ നമ്മളെ രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കും.                                                                                                                                                        5.വീടിന് അടുത്തുള്ളവരെ സഹായിക്കാൻ ശ്രമിക്കുക:-
ഈ സമയത്ത് ചിലർക്ക് മാനസീക സംഘർഷങ്ങൾ ഉണ്ടാകാം അങ്ങനെ ഉള്ളവരെ ഫോണിൽ കൂടി ബന്ധപ്പെട്ട് സഹായിക്കാൻ മറക്കരുത്. ആർക്കേങ്കിലും രോഗം ബാധിച്ചിട്ടുണ്ട് എങ്കിൽ എമർജൻസി നമ്പർ ആയ 108 -ലോ  കേന്ദ്രത്തിന്റെ നമ്പർ ഹെല്പ് ലൈൻ നമ്പർ ആയ +91-11-23978046 -ലോ വിളിക്കുക. https://www.mohfw.gov.in/coronvavirushelplinenumber.pdf                                       

2-3 കുടുംബങ്ങളിൽ ഒരാൾ മാത്രമേ പച്ചക്കറികളും മറ്റും വാങ്ങിക്കാൻ  പോകാൻ പാടുള്ളൂ. വാങ്ങിയ സാധനങ്ങൾ വീട്ടിൽ കയറാതെ, വാതിലിനരികിൽ വയ്ക്കുക. എപ്പോഴും ഒരു അകലം പാലിക്കാൻ മറക്കരുത്.

6.പ്രാർത്ഥിക്കുക- മതപരമായ ചടങ്ങുകൾ വീടിന്റെ അകത്ത് നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക,അധികം കൂട്ടംകൂടാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മാനസീകാരോഗ്യത്തിനും ആത്മീയമായും നമ്മളെ വളരെ അധികം സഹായിക്കും.

7. വിനോദങ്ങൾ- പുസ്തകം വായന , സംഗീതം , ചിത്രരചന തുടങ്ങിയവ കഴിവുകൾ പൊടിതട്ടിയെടുക്കാം. ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ പഠിക്കാനും വിനിയോഗിക്കാം

8.കുട്ടികളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുക:- കുഞ്ഞുങ്ങളുടെ കൂടെ കളിക്കുന്നതിലും അവരെ പഠിക്കാൻ സഹായിക്കുന്നതിലും ശ്രദ്ധിക്കുക. അവരെ ഇത് സന്തോഷിപ്പിക്കുകയും അവരുടെ മാനസീകനില മെച്ചപെടുകയും ചെയ്യും.                 

9. കായികവിനോദം:- ഇൻഡോർ ഗെയിംസ് ആയ ചെസ്സ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, എന്നിവയിൽ ഏർപ്പെടാം.                                                                                                                                         

10. വളർത്തുമൃഗങ്ങളെ പരിപാലിക്കുക, എന്നാൽ കരുതലോടെ അകലം പാലിക്കുകയും ചെയ്യുക.

Team Details - https://caring2020.blogspot.com/2020/03/about-team.html

No comments:

Post a Comment